Post Header (woking) vadesheri

ഗുരുവായൂരിൽ സി എച്ച് റഷീദ് യു ഡി എഫ് സ്ഥാനാർഥി

Above Post Pazhidam (working)

ചാവക്കാട്: ഏറെക്കാലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സി എച്ച് റഷീദ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി. മണ്ഡലത്തിലെ ഏറ്റവും ജനകീയനെ തന്നെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കാനാണ് യു ഡി എഫ് കരുക്കൾ നീക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി മണ്ഡലത്തിൽ നിന്നും ഐക്യകണ്ഠേനയാണ് പേര് നിർദ്ദേശിച്ചത്.
ചരിത്രത്തിൽ ബിരുദാനന്തരബിരുദമുള്ള സി എച്ച് റഷീദ് രണ്ടു തവണ ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഭരണം നേടി യുഡിഎഫ് കരുത്ത് കാട്ടിയിരുന്നു.

Arya bhavan inner

നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ് റഷീദ്.

Second Paragraph  Sarovaram(working)

ഗുരുവായൂർ മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിൽപരേതരായ ചിന്നക്കൽ ഹമീദ്, ആയിഷ ദമ്പതികളുടെ നാല് മക്കളിൽ ഏറ്റവും ഇളവനായ റഷീദ്
എട്ടാം ക്ളാസ്സ് വരെ കടപ്പുറം ഗവഃ ഹൈസ്‌കൂളിലും, പത്താംതരം വരെ ചാവക്കാട്MRRM
ഹൈസ്‌കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും പ്രീഡിഗ്രിയും, ഡിഗ്രിയും പൂർത്തിയാക്കിയ അദ്ദേഹം
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് തൻ്റെ, ബിരുദാനന്തബിരുദം പൂർത്തീകരിച്ചത്.
പഠന ശേഷം തൃശ്ശൂർ പിജി സെന്ററിൽ അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.

Third paragraph Saravan bhavan

സ്കൂൾ പഠന കാലങ്ങളിൽ എംഎസ്എഫ് മണ്ഡലംഭാരവാഹിയായും, ജില്ലാ പ്രസിഡന്റ് ,ജനറൽ സെക്രട്ടറി,സംസ്ഥാന ട്രഷറർ, വൈസ് പ്രസിഡന്റ്,സെക്രട്ടറി എന്നീ ഭാരവാഹിത്വത്തിലും, പിന്നീട് യൂത്ത് ലീഗിൻ്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ച റഷീദ് നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു..

First Paragraph Jitesh panikar (working)

1991ഇൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പികെകെ ബാവ സാഹിബിന്റെ പി എ യായി പ്രവർത്തിച്ച സി ച്ച് റഷീദ്
1995 മുതൽ 2005 വരെ രണ്ട് തവണകളിലായി തൃശൂർ ജില്ലാപഞ്ചായത്തിൽ സ്വന്തം തട്ടകമായ കടപ്പുറം ഡിവിഷനെ പ്രതിനിധീകരിച്ച് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2011 മുതൽ 2016 വരെ ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ പൊതു മേഖല സ്ഥാപനമായ ഓട്ടോകാസ്റ്റ് ചെയർമാനായിരുന്നു.
ഈ കാലത്താണ് ഇന്ത്യൻ റെയിൽവേക്കുവേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള കരാർ ഓട്ടോകാസ്റ്റുമായി ഉണ്ടാക്കുന്നത്.

പൊന്നാനി എംഐ ഹയർ സെക്കണ്ടറി സ്‌കൂളിലെ എക്കണോമിക്സ് അദ്ധ്യാപികയായ ഫാത്തിമയാണ് ഭാര്യ.

സ്വാലിഹ(അബുദാബി ), ഇഹ്സാനുൽ ഹഖ് ( ഇൻഫോ പാർക്കിൽ എഞ്ചിനീയർ ),അയിഷാ രിള(കൊല്ലം ടി കെ എം എഞ്ചിനീറിങ് കോളേജ് വിദ്യാർത്ഥിനി )എന്നിവർ മക്കൾ ആണ്..