“കുഞ്ഞുണ്ണി കൊടുത്ത പണി” എ.വി. ഗോപിനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഇന്ന് രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു.. ദേവസ്വം കമ്മീഷണർ .എം.ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണസമിതി അംഗമായി ചുമതലയേറ്റതിനെത്തുടർന്ന് ഭരണസമിതി യോഗം ചേർന്ന് അദ്ദേഹത്തെ ദേവസ്വം ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു.

Poonthanam

ദേവസ്വം ഭരണസമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .മനോജ് ബി നായർ, .കെ .എസ് ബാലഗോപാൽ , എം.യു. ഷിനിജ എന്നിവർ സന്നിഹിതരായി.ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ സർക്കാർ വിജ്ഞാപനം വായിച്ചു

Vasudev Inn
Rugmani 700-200

ദേവസ്വം നിയമത്തിന് എതിരാണ് എ വി ഗോപി നാഥിന്റെ സത്യപ്രതിജ്ഞ എന്ന് ചൂണ്ടി കാട്ടി ദേവസ്വം മുൻ ഭരണ സമിതി അംഗം കെ കുഞ്ഞുണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിശദീകരണം ചോദിച്ചു ഹൈക്കോടതി സർക്കാരിനും ദേവസ്വത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെ മറി കടക്കാൻ സർക്കാർ പുതിയ വിജ്ഞാപനം  ഇറക്കുകയും തുടർന്ന് ഇന്ന് പുലർച്ചെ എ വി ഗോപിനാഥൻ വീണ്ടും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തത്

1978 ലെ ദേവസ്വം ആക്ട് അനുസരിച്ച് ഒരു ഭരണ സമിതി അംഗം രാജിവയ്ക്കുകയോ വിവിധ കാരണങ്ങളാൽ പുറത്താക്കുകയോ ചെയ്‌താൽ ആ അംഗത്തിന് പകരം നിയമിക്കപ്പെടുന്ന പുതിയ അംഗത്തിന് മുൻ അംഗത്തിന്റെ കാലാവധി പൂർത്തിയാകുന്നതു വരെ മാത്രമേ കാലാവധി ലഭിക്കുകയുള്ളു. ദേവസ്വം ആക്ടിൽ കമ്മിറ്റിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്തെ 5-ാം ഖണ്ഡികയിലെ ഈ വിവരണമാണ് എ.വി ഗോപിനാഥിന് വിനയായത്. അതേസ‌മയം ഗോപിനാഥിനൊപ്പം ഭരണസമിതി അംഗമായി ചുമതലയേറ്റ എം.യു. ഷിനിജയ്ക്ക് ഇത് ബാധകമാകില്ല. ഭരണസമിതി അംഗമായിരുന്ന വി.ജി. രവീന്ദ്രൻ കാലാവധി പൂർത്തിയായ ഒഴിവിലേയ്ക്കാണ് ഷിനിജയെ സർക്കാർ നിയമിച്ചിട്ടുള്ളത്. ഇതിനാൽ ഇവർക്ക് രണ്ട് വർഷം കാലാവധി ലഭിക്കും.

First Paragraph Jitesh panikar (working)