Post Header (woking) vadesheri

സി അബൂബക്കർ അനുസ്മരണം

Above Post Pazhidam (working)

ചാവക്കാട് കെ.പി.സി.സി മുൻ അംഗവും മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറിന്റെ ഒന്നാം ചരമവാർഷിക ദിനം സംഘടിപ്പിച്ചു. ബ്ലാങ്ങാട് ജുമേറ പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുൽ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു.

അബൂബക്കർ അനുസ്മരണ സമിതി ചെയർമാൻ കെ.ഡി വീരമണി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, കെ.പി.സി.സി മെമ്പർ പി.കെ അബൂബക്കർ ഹാജി, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ.എം അലാവുദ്ദീൻ, ഡിസിസി ഭാരവാഹികളായ സി.എ ഗോപപ്രതാപൻ, അഡ്വ. ടി. എസ് അജിത്ത്, കെ.പി ഉമ്മർ, ഫൈസൽ ചാലിൽ, ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ പി. ഗോപാലൻ,

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, വി.കെ ഫസലുൽ അലി, സി.വി സുരേന്ദ്രൻ മരക്കാർ, കെ.വി സിജിത്ത്, കെ.വി ഷാനവാസ്, അഡ്വ. കെ.കെ ഷിബു, പി.എം താഹ, ടി.കെ ഹസ്സൻ, റസ് ലറഹീം, എച്ച്.എം നൗഫൽ, ഇർഷാദ് കെ ചേറ്റുവ, കെ. നവാസ്, സുനിൽ കാര്യാട്ട്, കെ.ജെ ചാക്കോ, സി.എസ് സൂരജ്, പി.പി ബാബു, കെ.കെ ഷുക്കൂർ, ആന്റോ തോമസ് തുടങ്ങിയവർ സംസാരിച്ചു. പി.കെ കബീർ സ്വാഗതവും സി.എസ് രമണൻ നന്ദിയും പറഞ്ഞു.