
ചാവക്കാട് ബ്ലോക്ക് ബജറ്റ് അവതരിപ്പിച്ചു.

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ഷഹർബാൻ അവതരിപ്പിച്ചു, 31,16,27,861 രൂപ വരവും, 29,28,59,000 രൂപ ചെലവും 1.87,68861 നീക്കിയിരിപ്പും ഉൾപ്പെടുന്നതാണ് ബഡ്ജറ്റ്.

നേരെത്തെ . യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിബു കെ കെ ആമുഖ പ്രസംഗം നടത്തി, വികസന ചെയർമാൻ വി.എം സാഹിദ് , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജെ ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ എം. ജെ മേരി, വി അപ്പു, മെമ്പർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനാഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി എ വർഗ്ഗീസ് , മറ്റു ജനപ്രതിനിധികൾ, ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ അബൂബക്കർ കുന്നംകാട്ടയിൽ നന്ദി രേഖപ്പെടുത്തി .

