Post Header (woking) vadesheri

എൽ എഫ് കോളേജിൽ ഐ.കെ.എസ് ഫെസ്റ്റിന് ആവേശകരമായ തുടക്കം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ സംസ്കൃത വിഭാഗവും ഐ.ക്യു.എ.സി (IQAC) യും സംയുക്തമായി യു.ജി.സി-എം.എം.ടി.ടി.സി (കേരള സർവകലാശാല), ഗ്ലോബൽ സംസ്കൃത ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഐ.കെ.എസ് ഫെസ്റ്റിനും’ (IKS FEST) രണ്ടുദിവസത്തെ ദേശീയ സെമിനാറിനും പ്രൗഢഗംഭീരമായ തുടക്കം. ‘ഇന്ത്യൻ നോളഡ്ജ് സിസ്റ്റത്തിലെ മികവ്’ എന്ന വിഷയത്തിൽ ഹൈബ്രിഡ് മോഡിലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

Arya bhavan inner

കേരള കലാമണ്ഡലം കല്പിത സർവകലാശാല രജിസ്ട്രാർ ഡോ. പി.രാജേഷ് കുമാർ   ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ . സിസ്റ്റർ ഡോ. ജെ. ബിൻസി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സർവകലാശാല യു.ജി.സി-എം.എം.ടി.ടി.സി (UGC-MMTTC) ഡയറക്ടർ പ്രൊഫ. ജോസുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഭാരത സർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള എൻ.എൻ.എം അസിസ്റ്റന്റ് പ്രൊഫസറും ജി.എസ്.എഫ് (GSF) സെക്രട്ടറിയുമായ ഡോ. രാജേഷ് കുമാർ മിശ്ര, കോളേജ് യൂണിയൻ ചെയർപേഴ്സൺ അമാന പി.എഫ്, വൈസ് പ്രിൻസിപ്പൽ . സിസ്റ്റർ നിർമ്മൽ മരിയ എന്നിവർ ആശംസകൾ നേർന്നു. സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രോഗ്രാം കൺവീനറുമായ ഡോ. ജസ്റ്റിൻ പി.ജി സ്വാഗതവും ഐ.ക്യു.എ.സി കോർഡിനേറ്റർ പ്രൊഫ. ഡോ. സിതാര കെ. ഉറുമ്പിൽ നന്ദിയും പറഞ്ഞു.

Second Paragraph  Sarovaram(working)

ഉദ്ഘാടനത്തിന് ശേഷം നടന്ന വിവിധ സെഷനുകൾ ഫെസ്റ്റിന്റെ മാറ്റുുകൂട്ടി. കലാമണ്ഡലം ആഷിക്കും സംഘവും ചേർന്ന് ലക്ചർ + ഡെമോൺസ്‌ട്രേഷൻ രീതിയിൽ അവതരിപ്പിച്ച കഥകളി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.
‘ഐ.കെ.എസ്: ട്രാജക്റ്ററീസ് ഓഫ് ലിംഗ്വിസ്റ്റിക്സ്’ എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവകലാശാലയിലെ റിട്ട. പ്രൊഫസർ  ഫാ. ഡോ. ഫ്രാൻസിസ് അറയ്ക്കൽ നയിച്ച ക്ലാസ്സ് വിജ്ഞാനപ്രദമായിരുന്നു.

Third paragraph Saravan bhavan

‘ഇതിഹാസ പ്രതിധ്വനി’ എന്ന പേരിൽ പി.പി.ടി പ്രസന്റേഷൻ മത്സരവും പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ‘ഹരിത സൃഷ്ടി’ ക്രാഫ്റ്റ് മത്സരവും സംഘടിപ്പിച്ചു.
രണ്ടാം ദിനത്തിൽ കലാമണ്ഡലം ജിഷ്ണു പ്രതാപ് കൂടിയാട്ടം, ചാക്യാർകൂത്ത് എന്നിവയെക്കുറിച്ച് ക്ലാസുകളും അവതരണവും നടത്തും.

First Paragraph Jitesh panikar (working)