Post Header (woking) vadesheri

അഖിലേന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് സ്വീകരണം നൽകി.

Above Post Pazhidam (working)

ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന സിഐ എസ് എ ഫ്  അഖിലേന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം  നൽകി

എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ വാർഡ് കൗൺസിലർമാർ സായുധസേന മേധാവികൾ പോലീസ് ഉദ്യോഗസ്ഥർ നഗരസഭ ജീവനക്കാർ പൗരപ്രമുഖർ സന്നദ്ധപ്രവർത്തകർ ബീച്ച് ലവേഴ്സ് ഭാരവാഹികൾ ഉൾപ്പെടെ നിരവധിപേർ സന്നിഹിതരായിരുന്നു

ചന്തമുള്ള ചാവക്കാട് സൃഷ്ടിക്കുന്നതിനും ക്ലീൻ റെഡ് എന്ന ചാവക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയിൽ ബീച്ച് ലവേഴ്സ് ഭാരവാഹികളും പങ്കാളികളായി. പരിപാടിയുടെ ഉദ്ഘാടനം  ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ നിർവഹിച്ചു.തുടർന്ന് ബീച്ചിലെയും പരിസരപ്രദേശങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളും ബീച്ച് ലവേഴ്സ് ഭാരവാഹികളും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു