
ഗുരുവായൂർ ആനയോട്ടം, മൂന്നാനാകളെ ഓടിക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തിൽ ഇത്തവണ മൂന്ന് ആനകളെ മാത്രം ഓടിക്കാൻ തീരുമാനം. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി രൂപീകരിച്ച ആനയോട്ട സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ മാസം 28നാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം.

മദപ്പാടിൽ അല്ലാത്തതും ആരോഗ്യവാന്മാരുമായ ആനകളെയാണ് ആനയോട്ട ചടങ്ങിൽ പങ്കെടുപ്പിക്കുക. വിദഗ്‌ധസമിതി നടത്തിയ പരിശോധനയിൽ 11 ആനകളെ മാത്രമാണ് പങ്കെടുപ്പിക്കാൻ അനുയോജ്യമെന്ന് കണ്ടെത്തിയത്.
ഇതിൽ നിന്ന് 5 ആനകളെ നറുക്കിട്ട് തെരഞ്ഞെടുക്കും. ഇതിലെ മൂന്ന് ആനകളാണ് മുൻ നിരയിൽ ഓടുക. മറ്റ് രണ്ട് ആനകളെ കരുതലായി നിർത്തും. ആനയോട്ടത്തിൽ പങ്കെടുക്കാനുള്ള ആനകളെ കുളിപ്പിച്ച് കളഭം ചാർത്തി
ഉച്ചയോടെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തും, ക്ഷേത്രത്തിൽ നാഴിക മണി 3 അടിക്കുന്നതോടെ മാരാർ ശംഖ് മുഴക്കുകയും ആനകൾ ഓടാൻ തുടങ്ങുകയും ചെയ്യും.
