ടൂറിസം മേഖലയിൽ വൻ മുന്നേറ്റം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

Above Post Pazhidam (working)


ഗുരുവായൂർ : സർക്കാരിന്റെ ഇടപെടലിൽ കേരള ടൂറിസം മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തിയതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗുരുവായൂരിൽ വിനോദ സഞ്ചാര വകുപ്പ് അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ച പുതിയ അതിഥി മന്ദിരത്തിൻ്റെ ഉദ്ഘാടനം നിവർഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Poonthanam
Rugmani 700-200

ചടങ്ങിൽ എൻ. കെ അക്ബർ എം.എൽ.എ അക്ബർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.വി. അബ്ദുൾ ഖാദർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐ.എ.എസ്, ടി.ടി. ശിവദാസൻ, വാർഡ് കൗൺസിലർ ആതിര രതീഷ്, ടി. പി ഷാഹു, പി. കെ സെയ്താലിക്കുട്ടി, അബ്ദുൽ ഗഫൂർ, സൈമൺ മാസ്റ്റർ, വി.കെ യൂസഫ്, ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ പി. ഐ സുബൈർ കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Vasudev Inn


59,926 ചതുരശ്ര അടിയിൽ എട്ടു നിലകളിലായി നിർമ്മിച്ച പുതിയ അതിഥി മന്ദിരത്തിന് 31.95 കോടി രൂപയാണ് ചെലവ്. കാർപാർക്കിങ്ങ്, ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ, കിച്ചൺ, ഡൈനിങ്ങ്ഹാൾ, സുവനീയർ ഷോപ്പ്, ട്രാവൽ ഡെസ്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ മറ്റ് ആറ് നിലകളിലായി ഒരു പ്രസിഡൻഷ്യൽ സ്യൂട്ടും, നാല് സ്യൂട്ട് മുറികളും, 50 സ്റ്റാ ൻഡേർഡ് മുറികളും അതോ ടൊപ്പം ഹ്യൂമൻ ആന്റ് ബാഗ് സ്ക്കാനർ, സെക്യൂരിറ്റി ക്യാ ബിൻ തുടങ്ങിയ സൗക ര്യങ്ങളും ഒരുക്കിയിട്ടുണ്ട്.