Post Header (woking) vadesheri

പ്രൊഫ.വി.മധുസൂദനൻ നായർക്കും വൈക്കം രാമചന്ദ്രനും ജ്ഞാനപ്പാന പുരസ്‌കാരം

Above Post Pazhidam (working)

ഗുരുവായൂർ : മലയാളത്തിൽ ഭക്തി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2023, 2026 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ക്കായി പ്രൊഫ.വി മധുസൂദനൻ നായർ,  വൈക്കം രാമചന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്‌ത സ്വർണ്ണപ്പതക്കവും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

പൂന്താന ദിനമായ ഫെബ്രുവരി 22 ഞായറാഴ്‌ച രാവിലെ 10.30 ന് പൂന്താനം ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബഹു.ദേവസ്വം മന്ത്രി .വി.എൻ വാസവൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .കെ.പി.വിശ്വനാഥൻ, ഡോ.വി.ആർ.മുരളീധരൻ, ഡോ.പി.നാരായണൻ നമ്പൂതിരി എന്നിവരടങ്ങുന്ന പുരസ്‌കാര നിർണ്ണയ സമിതിയുടെ ശുപാർശ ഇന്നു ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം അംഗീകരിക്കുകയായിരുന്നു. മലയാള കാവ്യപാരമ്പര്യ ശാഖയിലെ ക്ലാസിക് കവിതകളുടെ വക്താവ് ആണ് പ്രൊഫ.വി.മധുസൂദനൻ നായർ. ഭക്തിയും സംസ്കൃതിയും കാൽപ്പനികതയും ചേർന്ന മധുസൂദനൻ നായരുടെ കവിതാലാപന പാരമ്പര്യം മലയാളികൾ ഹൃദയത്തിലേറ്റിയതാണ്.

ഭക്തി കാവ്യ രചനാ രംഗത്ത് ശ്രദ്ധേയനാണ് വൈക്കം രാമചന്ദ്രൻ. ചോറ്റാനിക്കര, ശബരിമല തുടങ്ങി മുപ്പതിലധികം ക്ഷേത്രങ്ങളെ ക്കുറിച്ചും ശ്രീഗുരുവായൂരപ്പൻ്റെയും ശ്രീപൂർണ്ണത്രയീശൻ്റെയുമടക്കം നിരവധി ദേവിദേവന്മാരുടെ കേശാദിപാദവർണ്ണനകൾ, കീർത്തനങ്ങൾ, ഭക്തിഗാനങ്ങൾ തുടങ്ങിയവയുടെ രചയിതാവുമാണ് അദ്ദേഹം. ഗുരുവായൂരിലെ പ്രസിദ്ധമായ മരപ്രഭു ശില്പത്തിലെ ശ്ലോകം എഴുതിയതും രാമചന്ദ്രനാണ്.

First Paragraph Jitesh panikar (working)

ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ്.ബി. നായർ, .കെ.എസ്.ബാലഗോപാൽ, ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി.