Post Header (woking) vadesheri

കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്ര ഉത്സവം 15ന്

Above Post Pazhidam (working)

ഗുരുവായൂര്‍: കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൂരമഹോത്സവം 15 ന് ഞായറാഴ്ച്ച സമുചിതമായി ആഘോഷിയ്ക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ചെ 5 മണിയ്ക്ക് വിശേഷാല്‍ പൂജകളോടേയാണ് ചടങ്ങുകള്‍ ആരംഭിയ്ക്കുന്നത്.

Poonthanam
Rugmani 700-200

ഉച്ചയ്ക്ക് 3.30 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പിനുശേഷം, വൈകീട്ട് 17 ഗജവീരന്മാരോടെ നടക്കുന്ന കൂട്ടയെഴുന്നെള്ളിപ്പിന്, കോട്ടപ്പടി സന്തോഷ് മാരാരുടെ മേളപ്രമാണം അകമ്പടിയാകും. തുടര്‍ന്ന് 10 പറ, 5 പറ, താഴത്തേക്കാവില്‍ വേല, കരിങ്കാളി, പൂതന്‍ തിറ മറ്റ് വേഷങ്ങളും ഉണ്ടായിരിയ്ക്കും. തുടര്‍ന്ന് രാത്രി 9 മണിയ്ക്ക് വെടിക്കെട്ടും ഉണ്ടായിരിയ്ക്കും. ശേഷം രാത്രി വടയ്‌ക്കേ നടയ്ക്കല്‍ 18-ാം കര്‍മ്മം എന്ന വിശേഷാല്‍ പൂജയും, പുലര്‍ച്ചെ വടക്കേ നടയ്ക്കല്‍ ഗുരുതി തര്‍പ്പണവും ഉണ്ടായിരിക്കും

Vasudev Inn

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ക്ഷേത്ര ഭാരവാഹികളായ കെ.കെ. വിശ്വനാഥന്‍, പി. ബാലകൃഷ്ണ മേനോന്‍, ഇ. വേണുഗോപാല്‍, കെ.എസ്. ശ്രീകൃഷ്ണന്‍, എം.എസ്. വേണുഗോപാല്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.