Post Header (woking) vadesheri

അക്ഷരായനം പുരസ്കാരം സമ്മാനിച്ചു.

Above Post Pazhidam (working)

തൃശ്ശൂർ : അഡ്വ.ഏ.ഡി.ബെന്നിക്ക്‌ അക്ഷരായനം പുരസ്കാരം നൽകി ആദരിച്ചു. അക്ഷരായനം വായനോത്സവത്തോടനുബന്ധിച്ച് തൃശൂർ വിവേകോദയം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ നവകം സാംസ്കാരിക ചടങ്ങിലാണ് കവി.ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി ആദരിച്ചത്.

Arya bhavan inner

സ്ഥിരമായി പംക്തികൾ കൈകാര്യം ചെയ്യുന്നതിൻ്റെ അടിസ്ഥാനത്തിലാണ് ബെന്നി വക്കീൽ ആദരിക്കപ്പെടുകയുണ്ടായത്. പ്രമുഖ അഭിഭാഷകൻ കൂടിയായ ഏ.ഡി.ബെന്നിയുടേതായി ആയിരത്തിലധികം ലേഖനങ്ങളും ആയിരത്തിലധികം വീഡിയോ പ്രഭാഷണങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്.

Second Paragraph  Sarovaram(working)

ഉപഭോക്തൃ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ബെന്നി വക്കീൽ സജീവമാണ്. കെ.എൻ.യശോധരൻ, പി.എൻ.ഗോപീകൃഷ്ണൻ, ഡോ.കെ.ധനലക്ഷ്മി, ഡോ.ബെന്നി ജേക്കബ്ബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Third paragraph Saravan bhavan