Post Header (woking) vadesheri

എൽ എഫ് കോളേജിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: സുസ്ഥിര വികസനത്തിനായി ബോധനരീതികളിലെ പുരോഗമനപരമായ പ്രവണതകൾ) എന്ന വിഷയത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ  ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.
കോളേജിലെ ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളും Center for International Affairs & Collaboration & IQAC യും സംയുക്തമായി ഇസ്‌ലാം നഗേരി സുൽത്തനഹ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പിൾ  ഡോ : സിസ്റ്റർ ജെ ബിൻസിയുടെ  അധ്യക്ഷതയിൽ ചേർന്ന സെമിനാറിന്റെ ഉദ്ഘാടനം ഇസ്‌ലാം നഗേരി സുൽത്താന യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് വൈസ് ഡീൻ ആയ   ഡോ : നൂ റുൽ ഫാദി ല്ല നിർവഹിച്ചു.

Poonthanam

Vasudev Inn
Rugmani 700-200

“നവീകരണത്തിന്റെ യുഗത്തിലെ ഭാഷാധ്യാപനം: പാഠ്യപദ്ധതി മാറ്റങ്ങളും പ്രായോഗിക പ്രതിഫലനങ്ങളും” എന്ന വിഷയത്തിൽ നൂറുൽ ഫാദില്ല പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വൈസ് പ്രിൻസിപ്പാളും ഇംഗ്ലീഷ് വിഭാഗത്തിന്റെ അസോസിയേറ്റ് പ്രൊഫസറും ഡീനുമായ ഡോ:  കെ. ജെ. വർഗീസ് “വിദ്യാഭ്യാസത്തിലെ ഡിജിറ്റൽ പരിവർത്തനം: അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള അവസരങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് ഗവേഷണ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും
പ്രബന്ധാവതരണം നടന്നു.


ഇംഗ്ലീഷ് വിഭാഗത്തിലെ ഡോ.റീലി റാഫേൽ, ഡോ.ജൂലി ഡൊമിനിക്, ഡോ. ശില്പ ആനന്ദ് എന്നിവരും ഡോ. ട്രീസ ജെ. ഹെലോയ്സ്, IQAC കോർഡിനേറ്റർ പ്രൊഫ: സിതാര . കെ.ഉറുമ്പിൽ, സംസ്കൃത വിഭാഗം മേധാവി ഡോ. ജെസ്റ്റിൻ പി.ജെ, മലയാള വിഭാഗം മേധാവി ഡോ ഷൈജി.സി. മുരിങ്ങത്തേരി, വൈസ് പ്രിൻസിപ്പാൽ ഡോ. ലൗലി ജേക്കബ് എന്നിവർ സംസാരിച്ചു.

First Paragraph Jitesh panikar (working)