മമ്മിയൂർ മഹാരുദ്ര ദർശനത്തിന് വൻ ഭക്തജന തിരക്ക്

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ 3 ദിവസമായി നടന്നു വരുന്ന മഹാരുദ്രയജ്ഞം ദർശിക്കുന്നതിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മഹാരുദ്രയജ്ഞത്തിൻ്റെ മൂന്നാം ദിവസമായ ഇന്നത്തെ മഹാരുദ്രയജ്ഞം ഗുരുവായൂർ ദേവസ്വം വകയായിരുന്നു.

തിരുവാതിര മഹോത്സവമായ ഇന്ന് മഹാദേവന് 1008 ഇളനീർ അഭിഷേകത്തിന് ശേഷമായിരുന്നു 11 കലശങ്ങൾ അഭിഷകം ചെയ്തത്. ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ഭഗവാന് ഇളനീർ അഭിഷേകവും, കലശങ്ങളും അഭിഷേകം ചെയ്തത്.

മഹാരുദ്രം ദർശിക്കുവാൻ ഇന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് കെ.ജയകുമാർ ക്ഷേത്രത്തിൽ എത്തിയിരുന്നു. തിരുവാതിരയോടനുബന്ധിച്ച് ഇന്ന് രാവിലെ മുതൽ നടരാജ മണ്ഡപത്തിൽ വിവിധ സംഘടനകളുടെ തിരുവാതിരക്കളിയും വൈകിട്ട് 6.30 മുതൽ കോഴിക്കോട് സമർപ്പണ അക്കാദമി ഓഫ് ഫൈൻ ആർട്സ് എഞ്ഞിരിക്കൽ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഉണ്ടായി.

