Post Header (woking) vadesheri

മമ്മിയൂർ ദേശവിളക്കും അന്നദാനവും

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശവാസികളുടെ കൂട്ടായ്മ‌ യോടെ മമ്മിയൂർ മഹാദേവക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത്രപ്രസിദ്ധമായ 69-ാംമത് ദേശവിളക്കും അന്നദാനവും 2025 ഡിസംബർ 13-ാംതിയ്യതി ശനിയാഴ്‌ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.

ശനിയാഴ്ച്‌ച കാലത്ത് 4 മണിക്ക് നിർമ്മാല്യ ദർശനത്തോടെ ദേദശവിളക്കിനോടനുബന്ധിച്ച പരിപാടികൾ ക്ഷേത്രത്തിൽ ആരംഭിക്കും. കാലത്ത് 5 മണിക്ക് കേളി, 6 മണിക്ക് മമ്മിയൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പിനുശേഷം മങ്ങാട്ട് വീട്ടിൽ ഗോവിന്ദൻ നായർ സ്‌മാരക വിളക്ക് സംഘം മനോഹരൻ ഗുരുസ്വാമി വിളക്കുപന്തലിൽ പ്രതിഷ്‌ഠാകർമ്മം നിർവ്വഹിക്കും. തുടർന്ന് പുഷ്‌പാഭിഷേകം നടക്കും. കാലത്ത് 7 മണിക്ക് ഗുരുവായൂർ കൃഷ്‌ണകുമാർ & പാർട്ടിയുടെ അഷ്‌ടപദി, 9 മണിക്ക് ഗുരുവായൂർ മുരളി & പാർട്ടിയുടെ നാദസ്വരകച്ചേരിയും 10 മണിക്ക് ഗംഗാതരംഗം ഗുരുവായൂരിൻ്റെ അഭിമാനം ഗംഗാശശിധരനും സംഘവും വയലിനിൽ നാഥവിസ്‌മയം തീർക്കുന്നു.

Second Paragraph  Rugmini (working)

വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഗുരുവായൂർ കിഴക്കെ ഗോപുര നടയിൽ നിന്ന് ഗജവീരന്മാർ, താലപ്പൊലി, കേരളത്തിലെ പ്രശസ്‌ത പഞ്ചവാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചവാദ്യത്തോടും, നാദസ്വരമേളത്തോടും കൂടി പാലക്കൊമ്പ് എഴുന്നള്ളിക്കും. വിളക്കു പന്തലിൽ വൈകീട്ട് 7 മണിക്ക് .ജി.കെ.പ്രകാശ് & പാർട്ടിയുടെ സമ്പ്രദായ ഭജനയും, രാത്രി 10 മണിക്ക് ശാസ്‌താം പാട്ടും തുടർന്ന് പാൽകുടം എഴുന്നള്ളിപ്പ്, കനലാട്ടം, തിരി ഉഴിച്ചൽ എന്നീ ചടങ്ങുകളും നടക്കും. ദേശവിളക്ക് ദിവസം മമ്മിയൂർ ക്ഷേത്രത്തിൽ വരുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങൾക്ക് രാവിലെയും, ഉച്ചയ്ക്കും, രാത്രിയും വിപുലമായ രീതിയിൽ അന്നദാനം ഒരുക്കിയിട്ടുണ്ടെന്ന് മമ്മിയൂർ അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ചെയർമാൻ കെ.കെ.ഗോവിന്ദദാസ്, ജനറൽ കൺവീനർ പി.സുനിൽകുമാർ, അനിൽ കുമാർ ചിറയ്ക്കൽ, അന്നദാന കമ്മിറ്റി ചെയർമാൻ രാജഗോപാൽ മുള്ളത്ത്, അനിൽകുമാർ പി, രാമചന്ദ്രൻ പല്ലത്ത്, വേണുഗോപാൽ കളരിക്കൽ, ഒ. രതീഷ്, സേതുമാധവൻ കെ.എം, എ.വി. ഉണ്ണികൃഷ്‌ണൻ, രാധാകൃഷ്ണൻ കെ.കെ, എം.ആനന്ദ്, നന്ദകുമാർ പി., സന്തോഷ് വി.എ. എന്നിവർ അറിയിച്ചു.