
വിശേഷാൽ കച്ചേരിയിൽ ഹാർമോണിയം

ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവത്തിൽ ഡോ ബി അരുന്ധതിയുടെ കച്ചേരിയോടെയാണ് തിങ്കളാഴ്ച വിശേഷാൽ കച്ചേരി ആരംഭിച്ചത് . നാട്ടരാ ഗത്തിൽ ദീക്ഷതിർ രചിച്ച “ഗണനാഥേന” ( മിശ്രചാപ്പ് താളം) ആലപിച്ചാണ് കച്ചേരിക്ക് തുടക്കംകുറിച്ചത് .തുടർന്ന് ദീക്ഷിതരുടെ” ശേഷാ ചലനായകം” ( വരാളി രാഗം , രൂപക താളം ) , സ്വാതി തിരുനാളിന്റെ ബിലഹരി രാഗത്തിൽ ഉള്ള “ആരാധയാമി”( ഖണ്ഡ ചാപ്പ് താളം ),ദീക്ഷിതരുടെ “ബാലഗോപാല” ( ഭൈരവി രാഗം ,ആദി താളം ) എന്നീ കൃതികൾ ആലപിച്ചു


ചെഞ്ചുരുട്ടി രാഗത്തിൽ സദാശിവ ബ്രഹ്മേന്ദർ രചിച്ച “ബൂഹി മുകുന്ദേതി” ( ആദി താളം )ആലപിച്ചാണ് അരുന്ധതി കച്ചേരി അവസാനിപ്പിച്ചത്വൈക്കം പത്മകുമാർ വയലിനിലും ഡോ : അനിലക്കാട് ജയകൃഷ്ണൻ മൃദംഗത്തിലും ഷിനു ഗോപിനാഥ് ഘട്ടത്തിലും കോട്ടയം മുരളി മുഖര് ശംഖിലും പക്കമേളം ഒരുക്കി

ഊത്തു ക്കാട് വെങ്കട സുബ്ബയ്യർ നാട്ട കുറിഞ്ഞി രാഗത്തിൽ രചിച്ച “പാൽ വടിയും മുഖം” ആലപിച്ചാണ് ചെങ്കോട്ട ഹരി ഹര സുബ്രഹ്മണ്യൻ വിശേഷാൽ കച്ചേരി ആരംഭിച്ചത് ,തുടർന്ന് വ്യാസരായർ തോടി രാഗത്തിൽ രചിച്ച “വാസു ദേവ വാസു ദേവ” ( മിശ്ര ചാപ്പ് താളം ) സ്‌പെൻസർ വേണുഗോപാൽ കൃതിയായ “സദാമ്യ ഹംസാദ” ( രസിത പ്രിയ രാഗം , ആദി താളം )
ത്യാഗ രാജരുടെ ഖര ഹര പ്രിയ രാഗത്തിൽ ഉള്ള “ചക്കിനി രാജ” ( ആദി താളം ) എന്നിവയും അവസാനമായി രാഗമാലിക ശ്ലോകം നീല മേമല ശ്യാമളൻ (വസന്ത് ബഹാർ രാഗം, ആദി താളം ) ആലപിച്ചാണ് കച്ചേരി ക്ക് സമാപനം കുറിച്ചത്
കേശവ് മോഹൻ ബാംഗ്ലൂർ വയലിനിലും , പ്രൊ : വൈക്കം വേണുഗോപാൽ മൃദംഗത്തിലും , തിരുവനന്തപുരം ആർ രാജേഷ് ഘടത്തിലും നെയ്യാറ്റിൻകര കൃഷ്ണൻ മുഖർ ശംഖിലും പക്കമേളം തീർത്തു .
ശങ്കർ വൈദ്യ നാഥൻ ഹാർമോണിയ കച്ചേരി സംഗീത പ്രേമികൾക്ക് നവ്യാനുഭവമായി .സ്വാതി തിരുനാൾ പശു വരാളി രാഗത്തിൽ രചിച്ച “സംര സാക്ഷ പരിപാലയ ( ആദി താളം )വായിച്ചാണ് കേച്ചേരിക്ക് തുടക്കം കുറിച്ചത് .തുടർന്ന് മുഖാരി രാഗത്തിലെ “ശ്രീ പനേ ശ്രീ നാരായണ”( മിശ്രചാപ്പ് താളം ) കുന്ദള വരാളി രാഗത്തിൽ ഭോഗീന്ദ്ര ശാ യിനം ( ഖണ്ഡ ചാപ്പ് ), ത്യാഗ രാജരുടെ കോംബോജി രാഗത്തിൽ ഉള്ള ഏലറ കൃഷ്ണ ( ആദി താളം ) ആലപിച്ചു . ഒടുവിൽ ദ്വിജാവന്തി രാഗത്തിലുള്ള “ഒരു നേരമെങ്കിലും” ( ഏക താളം ) വായിച്ചാണ് ഹാർമോണിയ കച്ചേരി അവസാനിപ്പിച്ചത് . കോട്ടയം ഹരിഹരൻ വയലിനിലും , കടക്കാവൂർ രാജേഷ് നാഥ് മൃദംഗത്തിലും കുറ്റു വേലി അനിൽകുമാർ ഘട ത്തിലും പിന്തുണ നൽകി
