
“ആലോചനയുടെ തിളക്കം” നോവൽ പ്രകാശനം ചെയ്തു.

കൊല്ലം : ഫ്രണ്ട്സ് മലയാളം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സമിതി അംഗം വയലറ്റ് ടീച്ചറുടെ “ആലോചനയുടെ തിളക്കം” എന്ന നോവലിന്റെയും, “കനൽ” എന്ന കവിത സമാഹാരത്തിന്റെയും
പ്രകാശന കർമ്മം നടത്തി. കെ. അബ്ദുൽ അസീസ്
മേവറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോ. (പ്രൊഫ.) വെള്ളിമൺ നെൽസൺ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എ.എ. ലത്തീഫ് മാമൂട് മുഖ്യ പ്രഭാഷണം നടത്തി.
എഴുത്തുകാരായ ചന്ദ്ര കുമാരി ടീച്ചർ, സുമ പള്ളിപ്പുറം എന്നിവർ പുസ്തക പ്രകാശനം നടത്തി. അഡ്വ. ഗിരി കെ. എസ്., അഡ്വ. വിജയ മോഹനൻ എന്നിവർ പുസ്തക പരിചയം നടത്തി. വിദേശപര്യടനത്തിനായി പോകുന്ന സൗമ്യ മട്ടന്നൂരിനെ യോഗത്തിൽ ആദരിച്ചു. സോളി, ലിസി, മഹിജ കക്കാട്, പുസ്തക ചർച്ചയിൽ പങ്കെടുത്തു. പുസ്തക രചയിതാവ് വയലറ്റ് ടീച്ചർ നന്ദി രേഖപ്പെടുത്തി.

