
ശനിയാഴ്ച കോടതി വിളക്ക് , വൈകിട്ട് നന്ദഗോവിന്ദം ഭജൻസിന്റെ ഭജന

ഗുരുവായൂര്‍: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നാളെ ചാവക്കാട് മുന്‍സിഫ് കോടതിയുടെ വിളക്കാഘോഷം നടക്കും. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ മേളം അകമ്പടിയാകും. ഉച്ചകഴിഞ്ഞ് കാഴ്ചശീ വേലിക്ക് കക്കാട് രാജപ്പന്‍ മാരാരുടെ മേളമാണ് അകമ്പടി. കാലത്ത് 10ന് കിഴക്കേ നടപ്പുരയിലും മേളം അരങ്ങേറും.

സന്ധ്യയ്ക്ക് ചെറുതാഴം വി ഷ്ണുരാജ്, കക്കാട് അതുല്‍ കെ. മാരാര്‍ എന്നി വരുടെ തായമ്പകയും , രാത്രി വിളക്കെഴുന്നള്ളിപ്പിന് എടയ്ക്ക – നാഗസ്വര മേളം അകമ്പടിയാകും. മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ആറ് മുതല്‍ ന്യായാധിപന്മാര്‍, അഭിഭാഷകര്‍, അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്കു മാര്‍, കോടതി ജീവനക്കാര്‍ എന്നിവരുടെ കലാപരിപാടികള്‍. രാത്രി ഏഴിന് പ്രശസ്ത ഭജൻ സംഘമായ നന്ദഗോവിന്ദം ഭജന്‍സിന്റെ ഭജനയും അരങ്ങേറും
