
ദേവസ്വം പാർക്കിങ്ങിൽ സ്വകാര്യ വ്യക്തി കളുടെ അനധികൃത പിരിവ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പാർക്കിങ്ങിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി ഫീസ് പിരിക്കുന്നതായി ആക്ഷേപം , പാഞ്ചജന്യം അനക്സിൽ ഉള്ള സ്ഥലത്ത് ആണ് അനധികൃതമായി പാർക്കിങ് ഫീസ് വാങ്ങുന്നത് . ഫീസ് വാങ്ങിയാൽ രശീതി നൽകാതെയാണ് പിരിവ് നടക്കുന്നത് ദേവസ്വം ഓഫീസിന്റെ മൂക്കിന് താഴെയാണ് അനധികൃത പിരിവ് നടത്തുന്നത് .

പാഞ്ചജന്യത്തിൽ മുറി എടുക്കുന്നവരുടെ കയ്യിൽ നിന്നും അടക്കം എക്സ് സർവീസ് അംഗംങ്ങളെ കൊണ്ട് പാർക്കിങ് ഫീസ് പിരിക്കുമ്പോഴാണ് തൊട്ട് പിറകിൽ ഉള്ള അനക്സ് പാർക്കിങ്ങിൽ അനധികൃത പിരിവ് നടക്കുന്നത് . ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞിട്ടും ഒരു നടപടി എടുക്കാൻ ദേവസ്വം തയ്യാറാകുന്നില്ല എന്ന് പൊതു പ്രവർത്തകൻ ആയ ജയപ്രകാശ് ആരോപിച്ചു