യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും ബൈക്കും കവർന്ന പ്രതി അറസ്റ്റില്‍.

Above Post Pazhidam (working)

ചാവക്കാട്: യുവാവിനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണും ബൈക്കും കവർന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തിരുവത്ര കുന്നത്ത് നബീലി(24)നെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. എടക്കഴിയൂര്‍ പഞ്ചവടിയില്‍വച്ച് കഴിഞ്ഞ ജൂലൈ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം.

Poonthanam
Rugmani 700-200

Vasudev Inn

വടക്കേക്കാട് മുക്കിലപീടിക കപ്ലങ്ങാട് ബവിജിത്തി(25)നെ മര്‍ദ്ദിച്ചാണ് പ്രതി മൊബൈല്‍ ഫോണും ബൈക്കും കവർന്നത് . ഈ കേസില്‍ ഉള്‍പ്പെട്ടിരുന്ന അഞ്ചു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.എസ്.ഐ. ശരത് സോമന്‍, ജിഎസ്‌സിപിഒ അനീഷ്, സിപിഒ രജിത്ത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.