Post Header (woking) vadesheri

മലപ്പുറത്ത് 35 പേർക്ക് ഭക്ഷ്യ വിഷ ബാധ.

Above Post Pazhidam (working)

മലപ്പുറം:  അരീക്കോട് ഭക്ഷ്യവിഷബാധ. സംഭവത്തിൽ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല”

Ambiswami restaurant

“സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാ​ഗമായി കേരള മുസ്ലിം ജമാഅത്ത് ഇന്നലെ വൈകിട്ടോടെയാണ് പരിപാടി നടത്തിയത്. ഇതിൽ പങ്കെടുത്ത് ചിക്കൻ സാൻവിച്ച് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഇന്ന് രാവിലെ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ നിരീക്ഷണത്തിൽ തുടരുകയാണ്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.”