Post Header (woking) vadesheri

ജില്ലാ സ്പോർട്സ് കൗൺസിൽ രാഷ്ട്രീയം കളിക്കുന്നു : രാജൻ ജെ പല്ലൻ

Above Post Pazhidam (working)

തൃശൂർ: തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിനെതിരെ രാജൻ ജെ പല്ലൻ എംഎൽഎ. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജന് സ്പോർട്സ് കൗൺസിൽ നൽകുന്ന സ്വീകരണ പരിപാടിയിലേക്ക് സ്ഥലം എംഎൽഎയായ തന്നെ ക്ഷണിച്ചില്ലെന്നും സ്പോർട്സ് കൗൺസിൽ രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്നും രാജൻ ജെ പല്ലൻ ആരോപിച്ചു.

First Paragraph Jitesh panikar (working)

നാളെ നടക്കാനിരിക്കുന്ന സ്വീകരണ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് രാജൻ ജെ പല്ലൻ എംഎൽഎ പറഞ്ഞു. പരിപാടി നടക്കുന്ന തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ ഇൻഡോർ സ്റ്റേഡിയം തൻ്റെ ഓഫീസിന്റെ വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്തിലാണ്. എംഎൽഎയായ തന്നെ ഒഴിവാക്കി വടക്കാഞ്ചേരി എംഎൽഎയെ ചടങ്ങിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയ വേർതിരിവാണെന്നും രാജൻ ജെ പല്ലൻ ആരോപിച്ചു. കായിക മേഖലയിലെ ഇത്തരം രാഷ്ട്രീയ വിവേചനത്തിനെതിരെ കായിക മന്ത്രിയെ പരാതി അറിയിച്ചുവെന്നും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും രാജൻ ജെ പല്ലൻ പറഞ്ഞു.

നാളെ ഉച്ചയ്ക്ക് രണ്ടിന് തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് ജില്ലാ സ്പോർട്സ് കൗൺസിൽ ആൻസി സോജനുള്ള സ്വീകരണച്ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ, വടക്കാഞ്ചേരി എം എൽഎ സേവ്യർ ചിറ്റിലപ്പിള്ളി, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ് എന്നിവർ പങ്കെടുക്കും.