Post Header (woking) vadesheri

വി എസ് അനുസ്മരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

Above Post Pazhidam (working)

തിരുവനന്തപുരം: കോവളം പാച്ചല്ലൂർ എൻ്റെ നാട് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.പി. ലബോറട്ടറി ക്ലിനിക്കിൻ്റെ മെഡിക്കൽ ക്യാമ്പുംശ്രീ നേത്ര കണ്ണാശുപത്രിയുടെ ക്യാമ്പ് ,പുതുതായി ഇറക്കിയ ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫും മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ ,ജെ. ഷംനാദ് എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു.

Ambiswami restaurant

നസീബ് പാച്ചല്ലൂർ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ എ.എസ്.ജോബി ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.

സഫീർ ഖാൻ മന്നാന്നി, പൂങ്കുളംവാർഡ് കൗൺസിലർ പ്രമീള, എ.ജെ.സുക്കാർന്നോ, സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ.അജിത്കുമാർ, മുൻ ദേവസ്വം ബോർഡ് അംഗം അഡ്വ.പാറ വിളവിജയകുമാർ, കെ.ജി.സനൽകുമാർ, നസീർ, തിരുവല്ലം ഉദയൻ ,വാഴമുട്ടം രാധാകൃഷ്ണൻ ,റിട്ടേർഡ് എസ്.ഐ.ഷിബു നാഥ്, പച്ചല്ലൂർ മുസ്ലിം ജമാഅത്ത് സെക്രട്ടറി എ.കെ.ബുഹാരി, ശിവപ്രസാദ്, പുഞ്ചക്കരി സുരേന്ദ്രൻ, പച്ചല്ലൂർ രാജു സി സത്യൻ, പനത്തുെപുരുഷോത്തമൻ ,മുനീർ പനമൂട്ടിൽ, എൻ്റെ നാട് ചാരിറ്റി രക്ഷാധികാരി ഫൈസൽ അഞ്ചാം കല്ല് തുടങ്ങിയവർ പ്രസംഗിച്ചു.

Second Paragraph  Rugmini (working)

ചടങ്ങിൽ ഭക്ഷ്യധാന്യ കിറ്റു വിതരണം, നിർദ്ധന രോഗികൾക്കുള്ള മരുന്ന് വിതരണം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ ആദരിക്കുകയും ചെയ്തു. അൽഅമീൻ സ്വാഗതവും ഷിജാസ് നന്ദിയും പറഞ്ഞു.