Header 1 vadesheri (working)

നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം ലിജിത്ത് തരകന്

Above Post Pazhidam (working)

ഗുരുവായൂര്‍: നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് തരകന്. നഗരസഭയുടെ കാര്‍ഷിക മേഖലയിലെ ഇടപെടലുകളെ കുറിച്ച് നല്‍കിയ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരമെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

First Paragraph Rugmini Regency (working)

ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്ന കര്‍ഷക ദിനാചരണ ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ പുരസ്‌കാരം നല്‍കും. ആദ്യമായാണ് കര്‍ഷിക മേഖലയിലെ മാധ്യമ പ്രവര്‍ത്തനത്തിന് നഗരസഭ പുരസ്‌കാരം നല്‍കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട 27 വ്യക്തികളെയും പുരസ്‌കാരം നല്‍കി ആദരിക്കും.