Post Header (woking) vadesheri

ഗുരുവായൂരിൽ  സെക്യൂരിറ്റി ഗാർഡുമാരുടെ 23ഒഴിവ്: കൂടിക്കാഴ്ച 14ന്

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ നടത്തും.’
സൈനിക – അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച, ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.പ്രതിമാസ വേതനം 21175 രൂപ.

Poonthanam


2025ജനുവരി ഒന്നിന് 60 വയസ് കവിയരുത്. ആരോഗ്യ ദൃഢഗാത്രരും നല്ല കാഴ്ചശക്തിയുള്ളവരുമായിരിക്കണം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ജാതി, വയസ്സ്,യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പും (മൊബൈൽ ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള
ബയോഡാറ്റയും ഹാജരാക്കണം.

Vasudev Inn
Rugmani 700-200

അപേക്ഷയോടൊപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, സബ്ബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ആഗസ്റ്റ് 14 ന് രാവിലെ 8.30 ന് തന്നെ ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരണം. അപേക്ഷയോടൊപ്പം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പുവെക്കുന്ന ഡോക്ടറുടെ യോഗ്യത, ര ജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പുവെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്.

വിശദ വിവരങ്ങൾ 0487-2556335,
Extn-251,248,235 എന്ന നമ്പറിൽ ഓഫീസ് പ്രവൃത്തി സമയത്ത് അറിയാം.

First Paragraph Jitesh panikar (working)