സി. പി ഐ സമ്മേളനത്തിൽ നിന്നും സി സി മുകുന്ദൻ എം എൽ എ ഇറങ്ങി പോയി

തൃശൂർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ സമാപിച്ചു. 57 അംഗ ജില്ലാ കൗൺസിലിനെയും 50 അംഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം അംഗീകരിച്ച ജില്ലാ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് പുതിയ ജില്ലാ സെക്രട്ടറിയായി കെ ജി ശിവാനന്ദനെ തെരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ല സെക്രട്ടറിയാണ് ശിവാനന്ദൻ.

നാട്ടിക എംഎൽഎ സിസി മുകുന്ദനെ ജില്ലാ കൗൺസിലിൽ നിന്ന് നേതൃത്വം ഒഴിവാക്കി. ജില്ലാ സമ്മേളനത്തിൽ മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നു. നാട്ടിക മണ്ഡലത്തിലെ നവകേരള സദസ് നടന്ന തൃപ്രയാറിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്കെതിരെ എംഎൽഎ നടത്തിയ രൂക്ഷ വിമർശനം പാർട്ടി അന്ന് പരസ്യമായി തള്ളിയിരുന്നു.
ജില്ലാ കൗൺലിലിൽ നിന്നു ഒഴിവാക്കിയതിന് പിന്നാലെ നാട്ടിക സിസി മുകുന്ദൻ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എന്നാൽ ഇക്കാര്യം മുകുന്ദൻ നിഷേധിച്ചു. അഭിപ്രായം പറഞ്ഞു പോവുകയായിരുന്നു എന്നാണ് അദ്ദേഹം വിശദീകരിച്ചത്.