Post Header (woking) vadesheri

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ : ആധുനിക ഗുരുവായൂർ നഗരസഭയുടെ വികസന ശില്പിയും, പ്രഥമ ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാനും, മാധ്യമ പ്രവർത്തകനുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ 21 ആം ചരമ വാർഷിക ദിനമായ ജൂൺ 27 ന് വെള്ളിയാഴ്ച കേരള കോൺഗ്രസ് ഗുരുവായൂർ മണ്‌ഡലം കമ്മിറ്റി വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണവും, പുഷ്പാജ്ഞലിയും നടത്തും.

Ambiswami restaurant

ഗുരുവായൂർ മുനിസിപ്പൽ ഓഫീസിന് പരിസരത്ത് രാവിലെ 10 മണിക്ക് നടക്കുന്ന അനുസ്മരണം കേരള കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് തോമസ് ചിറമ്മൽ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ആർ.എച്ച്. അബ്ദുൽ സലീം അധ്യക്ഷത വഹിക്കും. വിവിധ നേതാക്കൾ നേതൃത്വം നൽകും.