Post Header (woking) vadesheri

വായനദിന സെമിനാർ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിൽ വായനദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ദേവസ്വം മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി ,ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി. പ്രശ്‌നോത്തരി യു.പി.വിഭാഗത്തിൽ 42 ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 24 വിദ്യാർത്ഥികളും പങ്കെടുത്തു. തൃശൂർ അധ്യാപക പരിശീലന കേന്ദ്രത്തിലെ സീനിയർ ലക്ചറർ സനോജ് പ്രശ്നോത്തരി മത്സരം മാസ്റ്ററായി.ഹയർ സെക്കൻഡറി,കോളേജ് വിദ്യാർത്ഥികളുടെ പ്രശ്നോത്തരി മത്സരം നാളെ നടക്കും.

വായനദിനമായ ജൂൺ 19 വ്യാഴാഴ്ച രാവിലെ 9 .30 ന് നാരായണീയം ഹാളിൽ നടക്കുന്ന വായനദിന സെമിനാർ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് .അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ഡോ.കല സജീവൻ, ഡോ.ബിജു ബാലകൃഷ്ണൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പ്രൊഫ.എം.ഹരിദാസ് മോഡറേറ്ററാകും.

Ambiswami restaurant

വായനദിനാഘോഷത്തിൻ്റെ ഭാഗമായി സാഹിത്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവിയും സാംസ്കാരിക പ്രവർത്തകരുമായ ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. രാവുണ്ണി ,ഗ്രന്ഥശാലാ പ്രവർത്തന രംഗത്ത് അരനൂറ്റാണ്ടിലേറെയായി മികച്ച സംഭാവന നൽകിയ പ്രൊഫ.എം.ഹരിദാസ് എന്നിവരെ ജൂൺ 19 ന് വൈകിട്ട് 5 ന് ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ആദരിക്കും.

Second Paragraph  Rugmini (working)


തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കൂടിയായ .മുരളി പെരുനെല്ലി എം എൽ എ സമ്മേളന ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ദേവസ്വം ചെയർമാൻ
ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. കവിയും ഗ്രന്ഥകാരനുമായ
രാധാകൃഷ്ണൻ കാക്കശ്ശേരി വായനദിന സന്ദേശം നൽകും.ചടങ്ങിന്
ആശംസകൾ നേർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,
. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് , സി.മനോജ്,
.മനോജ് ബി നായർ എന്നിവർ സംസാരിക്കും .ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ നന്ദി രേഖപ്പെടുത്തും.