Post Header (woking) vadesheri

പ്രണയം നടിച്ച് പീഡനം, പോക്സോ കേസിൽ ബസ് ഡ്രൈവർ

Above Post Pazhidam (working)

ഗുരുവായൂർ: ബസ്സിലെ യാത്രക്കാരിയായിരുന്ന 15 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭി പ്പിച്ച് പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. മറ്റം വാക പാലത്ത് വീട്ടിൽ അക്ബർ(42)നെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് എസ്. എച്ച്.ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Ambiswami restaurant

പോക്സോ കേസ് പ്രകാരമാണ് അറസ്റ്റ്, പ്രതി കുന്നംകുളം- തൃശൂർ റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവർ ആണ്. പെൺകുട്ടിയെ ആദ്യം തലക്കോട്ടുകരയിലെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടു പോയും പിന്നീട് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയുമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിക്ക് സഹായം ചെയ്തു നൽകിയതിന് സ്വകാര്യc ലോഡ്ജിലെ ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാൻറ് ചെയ്തു.