Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ പരിസ്ഥിതി ദിനചാരണം

Above Post Pazhidam (working)

ഗുരുവായൂര്‍ : ദേവസ്വത്തിന്റെ പരിസ്ഥിതി ദിനാചരണം കാവീട് ഗോശാലയില്‍ മാങ്കോസ്റ്റീന്‍ തൈ നട്ട് ദേവസ്വം മുന്‍ ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് മാവിന്റെയും അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ പ്ലാവിന്റെയും തൈകള്‍ നട്ടു. രാധാകൃഷ്ണന്‍ കാക്കശ്ശേരി പരിസ്ഥിതി ദിന സന്ദേശം നല്‍കി. അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലികൊടുത്തു. ഭരണ സമിതി അംഗം സി. മനോജ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സനോജ് കുമാര്‍, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ സൂര്യ തേജസ് എന്നിവര്‍ സംസാരിച്ചു.

Ambiswami restaurant

ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റംഗം വേദ ‘ഇനിയും മരിക്കാത്ത ഭൂമി’ എന്ന ഒ.എന്‍..വി കുറുപ്പിന്റെ കവിത ആലപിച്ചു. ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ തുടര്‍ പരിപാടിയായാണ് ദേവസ്വം പരിസ്ഥിതി ദിനാചരണം നടത്തിയത്. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. രാധ, വെറ്ററിനറി സര്‍ജന്‍ ഡോ. ചാരുജിത്ത് നാരായണന്‍, പി.ആര്‍.ഒ വിമല്‍ ജി നാഥ്, അസി.മാനേജര്‍മാരായ കെ.ജി.സുരേഷ് കുമാര്‍, സുന്ദര്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി

Second Paragraph  Rugmini (working)