Post Header (woking) vadesheri

കടപ്പുറം കൃഷിഭവന് മുന്നിൽ കോൺഗ്രസ്‌ ധർണ്ണ

Above Post Pazhidam (working)

ചാവക്കാട് : കൃഷി വകുപ്പിന്റെ കേര പദ്ധതി നടപ്പാക്കുന്നതിനായി ലോക ബാങ്ക് കൈമാറിയ 139 കോടിയോളം രൂപ വകമാറ്റിയ ഇടതുപക്ഷ സർക്കാരിൻ്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കടപ്പുറം മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ ധർണ്ണ നടത്തി.

Ambiswami restaurant

കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അബൂബക്കർ പി. വി. അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ. ഡി. വീരമണി ധർണ്ണ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് സി. മുഖ്യപ്രഭാഷണം നടത്തി, കർഷക കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് സ്റ്റീഫൻ ജോസ് മുഖ്യാതിഥിയായി പങ്കെടുത്തു.

ചടങ്ങിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റുമാരായ സി. മുസ്താഖലി, കെ. എം. ഇബ്രാഹിം, ബ്ലോക്ക് ഭാരവാഹികളായ പി. എ. നാസർ, പി.കെ. നിഹാദ്, കെ. കെ. വേദുരാജ്, മഹിളാ കോൺഗ്രസ്സ് നേതാക്കളായ മിസ്‌രിയ മുഷ്താഖ്, ഷാലിമ സുബൈർ, മൂക്കൻ കാഞ്ചന എന്നിവർ സംസാരിച്ചു.

Second Paragraph  Rugmini (working)