Post Header (woking) vadesheri

സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരം ഗുരുവായൂരിൽ.

Above Post Pazhidam (working)

ഗുരുവായൂർ : സി.ടി. ലോനപ്പൻ ഗുരുക്കൾ അനുസ്മരണവും സംസ്ഥാന തല കളരിപ്പയറ്റ് ക്വിസ് മത്സരവും നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കളരിപ്പയറ്റിന്റെ ചരിത്രം,കളരി വർത്തമാനകാല സംഭവങ്ങൾ, കളരി ആയുധങ്ങൾ എന്നി വയെ ആസ്‌പദമാക്കി,കളരിപ്പയറ്റിൻ്റെ ചരിത്രത്തിൽ സംസ്ഥാന തലത്തിൽ ആദ്യമായി ആരംഭിച്ച ക്വിസ് മത്സരത്തിൻ്റെ രണ്ടാമത് പ്രോഗ്രാം.
സി.ടി ലോനപ്പൻ ഗുരുക്കളുടെ 3-ാം അനുസ്‌മരണദിനമായ ജൂൺ 8-ന് വൈകീട്ട് 3 മണിക്ക് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

Ambiswami restaurant


കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി .കെ.പി.ദിനേശൻ ഗുരുക്കൾ മുഖ്യ അനുസ്‌മരണം നടത്തും. സിനി ആർട്ടിസ്റ്റ് . ശിവജി ഗുരുവായൂർ ആദരണവും സമ്മാനദാനവും നിർവ്വഹിക്കും. കൗൺസിലർ . ശോഭ ഹരിനാരായണൻ അനുസ്‌മരണ പ്രഭാ ഷണം നടത്തും. തൃശൂർ ജില്ലാ യോഗ സ്പോർട്ട്സ് അസോസിയേഷൻ പ്രസിഡൻ്റ് ധന്യ ഹരിദാസിനെ സമ്മേളനത്തിൽ ആദരിക്കും.

5000, 3000, 2000,1000 , 500 രൂപ എന്നിങ്ങനെ യഥാക്ര മം 5 സ്ഥാനം നേടുന്നവർക്കും 6 മുതൽ 15 -ാം സ്ഥാനം നേടുന്നവർക്ക് 250 രൂപ വീതവും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല .രജിസ്ട്രേഷൻ സൗജന്യമാണ് ബന്ധപടേണ്ട നമ്പർ 9846160704

Second Paragraph  Rugmini (working)

വാർത്ത സമ്മേളനത്തിൽ കെ. വാസുദേവൻ (ഉണ്ണി) നമ്പൂതിരി, . കെ.പി. ഉദയൻ, .രാജേന്ദ്രൻ കണ്ണത്ത്, ഗിരീഷ് തൊടുവിൽ, ജോസ്‌ പി, ജോയ്‌സൺ മാങ്ങൻ, പി.ആർ. ഡെന്നി എന്നിവർ പങ്കെടുത്തു.