

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ 10 ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഗുരുവായൂർ സൂപ്പർ ലീഗ് (ജി എസ് എൽ) . ഏപ്രിൽ 21 മുതൽ മെയ് 1 വരെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

മണ്ഡലത്തിലെ രണ്ടു മുനിസിപ്പാലിറ്റികളിൽ നിന്നും ആറു പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുമായി 10 പ്രമുഖ ഫുട്ബോൾ ടീമുകളും 160 ലധികം ഫുട്ബോൾ പ്രതിഭകളും ഫുട്ബോൾ പ്രേമികളും പങ്കാളികളാകും. ഏപ്രിൽ 21ന് ഉൽഘാടന ശേഷം ഏപ്രിൽ 27വരെ എല്ലാ ദിവസവും 7 pm – 8 pm – 9 pm എന്ന സമയത്ത് മൂന്ന് മത്സരങ്ങൾ നടക്കും. ഏപ്രിൽ 29നാണ് സെമി ഫൈനൽ മത്സരങ്ങൾ. മെയ് 1ന് ലൂസേഴ്സ് ഫൈനലും ഫൈനലും നടക്കും. അൽ- സെയ്ഫ് അലുമിനിയം ഖത്തർ സ്പോൺസർ ചെയ്യുന്ന
ഒന്നാം സ്ഥാനകാർക്ക് – 1 ലക്ഷം രൂപയും രണ്ടാം സ്ഥാനകാർക്ക് 50000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 30000 രൂപയും നാലാം സ്ഥാനക്കാർക്ക് 20000 രൂപയും സമ്മാനമായി നൽകും. ഏപ്രിൽ 21 ന് വൈകിട്ട് 7 മണിക്ക് എ സി മൊയ്തീൻ എം എൽ എ ഉത്ഘാടനം ചെയ്യും .ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ , , മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി വി പാപ്പച്ചൻ ,തുടങ്ങിയവർ മുഖ്യാതിത്ഥികളാകും.
മെയ് ഒന്നിന് ഫൈനൽ മത്സരത്തിൻ്റെ സമാപന സമ്മേളനം കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ ഉത്ലാടനം ചെയ്യും എൻ കെ അക്ബർ എം എൽ എ , കേരള സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. ഗുരുവായൂർ സായ് സഞ്ജീവിനിയാണ് ടൂർണ്ണമെൻറിന് റ ടൈറ്റിൽ സ്പോൺസർ ആയിട്ടുള്ളത്.

ജി.കെ പ്രകാശൻ, സി.സുമേഷ്, ടി എം ബാബുരാജ്, കെ ആർ സൂരജ്, ദേവിക ദിലീപ്, സി.വി.ജയ്സൺ, കെ.പി സുനിൽ, അരുൺ സി മോഹൻ , എന്നിവർ വാർത്ത സമ്മേളനത്തിൽപങ്കെടുത്തു