
മലബാർ ദേവസ്വം ബോർഡ് കോമൺ സോഫ്റ്റ് വെയർ പരിശീലന ക്ലാസ് നടത്തി

ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡ് ഓഫീസുകളും ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളും സമ്പൂർണ്ണമായി കമ്പ്യൂട്ടറെസ് ചെയ്യുന്നതിൻ്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡ് ഇൻസ്പെക്ടർമാർ, എക്സിക്യൂട്ടീവ് ഓഫീസർമാർ, ക്ഷേത്രം ചെയർമാൻമാർ, പാരമ്പര്യ ട്രസ്റ്റിമാർ, ക്ഷേത്രം ജീവനക്കാർ ഉൾപ്പെട്ടെ എല്ലാവർക്കും കോമൺ സോഫ്റ്റ് വെയർ ഇൻസ്റ്റാലേഷൻ പരിശീലന ക്ലാസ് നടത്തി

പ്രശസ്ത സൈബർ ഫോറസിക് കൺസൾട്ടൻ്റ് ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് ആണ് ക്ലാസ് നയിച്ചത്. മമ്മിയൂർ ദേവസ്വം ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പഠന ക്ലാസ് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ പി.ടി. വിജയി, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ അസിസ്ൻ്റ് കമ്മീഷണർ പ്രമോദ് കുമാർ, ജുനിയർ സൂപ്രണ്ട് സുഷാകുമാരി, മമ്മിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ. കാടാമ്പുഴ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബിനീഷ് കുമാർ, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.