

ഗുരുവായൂർ : ഗുരുവായൂർ നായർ സമാജത്തിൻ്റെ കുറൂരമ്മ ദിനാഘോഷ ത്തോടനുബന്ധിച്ച് പൊതുപ്രവർത്തകൻ അഡ്വ. രവി ചങ്കത്തിന് “കർമ്മശ്രീ” പുരസ്ക്കാരം നൽകി ആദരിക്കും.

കുറൂരമ്മ ദിനാഘോഷത്തിന്റെ ഭാഗമായി മാർച്ച് 6-ന് മമ്മിയൂർ കൈലാസം ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് പി. വേണുഗോപാൽ ഐ.എ.എസ്. (റിട്ട.)ൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ആദ്ധ്യാത്മിക സമ്മേള നത്തിൽ പുരസ്‌കാരം സമ്മാനിക്കും.
ചടങ്ങിൽ ഭാഗവത – നാരായണീയ ആചാര്യ പുഷ്കല കൃഷ്‌ണമൂർത്തിക്ക് “നാരായണീയ കൗസ്തുഭം” ബഹുമതിയും നൽകി ആദരിക്കും.
