
കലാചരിത്രാധ്യാപക താൽക്കാലിക നിയമനം

ഗുരുവായൂർ : ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിലെ ഒഴിവുള്ള ഒരു കലാചരിത്രാധ്യാപകൻ (വിസിറ്റിംഗ്) തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് മാർച്ച് 5 ന് രാവിലെ 10.30 ന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കലാചരിത്രവും സൗന്ദര്യശാസ്ത്രവും (Art History and Aesthetics) എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം ,അധ്യാപക പ്രവൃത്തി പരിചയം, കലാചരിത്ര രംഗത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ.

. മേൽ പ്രകാരം യോഗ്യരായ ഹിന്ദുക്കളായവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, ഫോട്ടോകോപ്പിയും സഹിതം അന്നേദിവസം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും കൂടിക്കാഴ്ച്ചയ്ക്കും ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾ പ്രസ്‌തുത ദിവസം നിശ്ചിത മാതൃകയിൽ എഴുതിയ അപേക്ഷ സഹിതം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി 10.മണിക്ക് ദേവസ്വം ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2556335 (Extn.291,251,248,235) ഫോൺ നമ്പറിലും, നേരിട്ട് ദേവസ്വം ഓഫീസ് പ്രവൃത്തി സമയങ്ങളിലും അറിയാം
