Header 1 vadesheri (working)

ഗുരുവായൂർ ഉത്സവം , കലശ ചടങ്ങുകൾ നാളെ ആചാര്യവരണത്തോടെ തുടങ്ങും

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉ ത്സവത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകള്‍ നാളെ (ഞായര്‍) മുതല്‍ ആരംഭിയ്ക്കും. കലശചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തില്‍ വ്യത്യസ്ഥ സമയങ്ങളില്‍ ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടായിരിയ്ക്കുമെന്ന് ദേവസ്വം അറിയിച്ചു. ഒന്നാം ദിവസമായ നാളെ വൈകീട്ട് ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് നിയന്ത്രണവും ഉണ്ടായിരിയ്ക്കും. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം നടക്കുന്നതിനാല്‍ അത്താഴപൂജക്ക് ശേഷം മാത്രമെ ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരിയ്ക്കുകയുള്ളു.

First Paragraph Rugmini Regency (working)

ഞായറാഴ്ച മുതല്‍ 19-ാം തിയ്യതിവരേയുള്ള ദിവസങ്ങളില്‍ അഞ്ചുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരിയ്ക്കയില്ല. എന്നാല്‍ കുട്ടികള്‍ക്കുള്ള ചോറൂണ്‍, തുലാഭാരം എന്നിവ നടത്തുന്നതിന് തടസ്സമുണ്ടായിരിക്കില്ല . ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 10 ന് ക്ഷേത്രത്തില്‍ രാവിലെ ”ആനയില്ലാ ശീവേലി” യും, വൈകീട്ട് മൂന്നുമണിയ്ക്ക് ക്ഷേത്രോത്സവത്തിന് നാന്ദികുറിയ്ക്കുന്ന ആനയോട്ടവും, രാത്രി കുംഭമാസത്തിലെ പൂയ്യം നക്ഷത്രത്തില്‍ സ്വര്‍ണ്ണകൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി കയറ്റവും നടക്കുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കമാകും.

Second Paragraph  Amabdi Hadicrafts (working)