
ഗുരുവായൂർ ദേവസ്വം പൂന്താനദിനാഘോഷം മാർച്ച് 3ന്

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഭക്തശ്രേഷ്ഠനായിരുന്ന പൂന്താനത്തിൻ്റെ അനശ്വര സ്മരണക്കായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന പൂന്താന ദിനാഘോഷം മാർച്ച് 3 തിങ്കളാഴ്ച നടക്കും. കുംഭമാസത്തിലെ അശ്വതി നക്ഷത്ര ദിവസമാണ് ഗുരുവായൂർ ദേവസ്വം പൂന്താനംദിനമായി ആഘോഷിക്കുന്നത്.
പൂന്താനം സമ്പൂർണ്ണകൃതികളുടെ പാരായണം, സാഹിത്യ റ സെമിനാർ, പ്രശസ്ത കവികൾ പങ്കെടുക്കുന്ന കാവ്യാർച്ചന, സാംസ്കാരിക സമ്മേളനം, ജ്ഞാനപ്പാന പുരസ്കാര സമർപ്പണം എന്നിവയോടെയാണ് ഈ വർഷത്തെ പൂന്താന ദിനാഘോഷം.
മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ്
ജ്ഞാനപ്പാന, ശ്രീകൃഷ്ണകർണ്ണാമൃതം, സന്താനഗോപാലം, നൂറ്റെട്ടു ഹരി മുതലായ പൂന്താനം കൃതികളുടെ സമ്പൂർണ്ണ പാരായണം. ഡോ.വി.അച്യുതൻ കുട്ടിയാണ് ആചാര്യൻ.

രാവിലെ 10 മണിക്ക് നാരായണീയം ഹാളിൽ പൂന്താനം സാഹിത്യം സെമിനാർ പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. പി. മുരളി, ഡോ. സുപ്രിയ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഉച്ചതിരിഞ്ഞ് 3 ന് കാവ്യാർച്ചന കവി.ശ്രീ.രാധാകൃഷ്ണൻ കാക്കശേരി ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവികൾ പങ്കെടുക്കും. വൈകിട്ട് 6മണിക്ക് സാംസ്കാരിക സമ്മേളന ഉദ്ഘാടനവും & ജ്ഞാനപ്പാന പുരസ്കാര സമർപ്പണവും മുൻ വിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിക്കും. സാഹിത്യ നിരൂപകൻ പ്രൊഫ.കെ.പി.ശങ്കരൻ ജ്ഞാനപ്പാന പുരസ്കാരം ഏറ്റുവാങ്ങും.ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ സ്വാഗതം ആശംസിക്കും.
ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ
‘അധ്യക്ഷനാകും. സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും ചടങ്ങിന് ശേഷം മോഹിനിയാട്ടം അരങ്ങേറും
