
ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.04 കോടിരൂപ
ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണ.ൽ ഇന്ന് വൈകിട്ട് (ഫെബ്രുവരി 11) പൂർത്തിയായപ്പോൾ ലഭിച്ചത് 5,04,30,585
രൂപ… 2കിലോ 016ഗ്രാം 700 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11കിലോഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 8 ഉം നിരോധിച്ച ആയിരം രൂപയുടെ 4ഉം അഞ്ഞൂറിൻ്റെ 52 കറൻസിയും ലഭിച്ചു.. എസ്.ബി.ഐഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
232150രൂപയും, കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി
6874രൂപയും, പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി
54448രൂപയും, ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5954 ഉം ഉൾപ്പെടെ ആകെ 2,99,426 രൂപ ഈ ഭണ്ഡാരങ്ങൾ വഴി ലഭിച്ചു