
ഗുരുവായൂർ ദേവസ്വത്തിൽ ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്.
ഗുരുവായൂർ : ദേവസ്വത്തിൽ ഒഴിവുള്ള ഒരു ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (EDP) തസ്തികയിലേക്ക്
നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 17 ന് ന് രാവിലെ 10.30ന് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും. യോഗ്യത – എം സി എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
179 ദിവസത്തേക്കോ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് മുഖേന സ്ഥിരനിയമനം നടക്കുന്നതുവരെയോ ആണ് നിയമനം.

പ്രായപരിധി 2025ജനുവരി ഒന്നിന് 25 നും 40നും മധ്യേ .പ്രതിമാസം 35000 രൂപയാണ് മൊത്ത ശമ്പളം..സംവരണ വിഭാഗത്തിന് പ്രായത്തിൽ നിയമാനുസൃത ഇളവ് ഉണ്ടാകും.
മേൽപ്രകാരം യോഗ്യത നേടിയ ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ബയോഡാറ്റയ്ക്കൊപ്പം ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും
സഹിതംഹാജരാകണം.
ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിൽ എഴുതിയ അപേക്ഷ സഹിതം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി രാവിലെ 9 മണിക്ക് ദേവസ്വം ഓഫീസിൽ എത്തിച്ചേരണം. . വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ 0487-2556335 Extn-251 ,248,235 വിളിക്കാം