

ചാവക്കാട് : പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സ്റ്റാൾ തുറന്നു.
പള്ളി പരിസരത്ത് ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം മണത്തല മഹൽ ജുമാഅത്ത് കമ്മറ്റി ജനറൽ സെക്രട്ടറിയും മുൻസിപ്പാലിറ്റി കൗൺസിലറുമായ ഷാനവാസ്. കെ.വി.ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്രോഷർ വിതരണോദ്ഘാടനം മഹൽ മുൻ ജനറൽ സെക്രട്ടറി അശറഫ്. എം.വി. അൽഫ പെയിൻ & പാലിയേറ്റീവ് സെക്രട്ടറി ബാബുവിന് നൽകി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാറക്ക്സംസാരിച്ചു