പീഢന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ
ചാവക്കാട് :പീഢന കേസിൽ 8 വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ .വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഢിപ്പിക്കുകയും, ചാവക്കാടുളള യുവതിയുടെ 10 പവനോളം സ്വർണ്ണം തട്ടിയെടുത്ത ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടിൽ മമ്മു മകൻ മജീദ് 42 നെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വിവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇടുക്കി തൊടുപുഴ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങളോളം പിൻതുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്ടർ അനിൽകുമാർ.പി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്.ഇകെ, സജീഷ് റോബർട്ട്. അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു