Above Pot

മണ്ഡല കാലത്തിന് പരിസമാപ്തി,:ഗുരുവായൂരിൽ കളഭാട്ടം 26ന്

ഗുരുവായൂർ : മണ്ഡല തീർത്ഥാടന മാസത്തിന് പരിസമാപ്തി കുറിച്ച് ഡിസംബർ 26 വ്യാഴാഴ്ച ഗുരുവായൂരിൽ കളഭാട്ടം നടക്കും .സാമൂതിരി രാജാവിന്റെ വഴിപാടാണ്കളഭാട്ടം.
മണ്ഡലം ഒന്നു മുതല്‍ 40 ദിവസം നടന്ന പഞ്ചഗവ്യാഭിഷേക ത്തോടെ ചൈതന്യവത്തായ ബിംബത്തില്‍ കളഭം നിറയുമ്പോൾ ദർശന സായൂജ്യം തേടി ഭക്തസഹസ്രങ്ങൾ ക്ഷേത്രത്തിലെത്തും.

First Paragraph  728-90

എന്നും ഉച്ചപൂജയ്ക്ക് ശ്രീഗുരുവായൂരപ്പന് കളഭം ചാര്‍ത്തുന്നുണ്ടെങ്കിലും മണ്ഡല സമാപന ദിനത്തിലുള്ള കളഭാട്ടം അതിവിശിഷ്ടവും പുരാതന പ്രശസ്തവുമാണ്. സാധാരണ അനുപാതത്തിന്റെ ഇരട്ടി അനുപാതത്തിൽ ആണ് ചന്ദനവും കുങ്കുമവും അഭിഷേകത്തിന് തയ്യാറാക്കുന്ന കളഭത്തിൽ ഉപയോഗിക്കുക.

Second Paragraph (saravana bhavan

നാൽപത് ഉരുളയ്ക്കടുത്ത് കളഭമാണ് കളഭാട്ടത്തിനായി കരുതുന്നത്. ഇതിന്റെ ഒരുക്കത്തിനായി ശാന്തിക്കാര്‍ പുലര്‍ച്ചെ തന്നെ ക്ഷേത്രത്തില്‍ എത്തും. രാവിലെ പൂജിച്ച കളഭം ഭഗവാന് അഭിഷേകം ചെയ്യും പിറ്റേന്ന് നിര്‍മ്മാല്യദര്‍ശനം വരെ ഭഗവാന്‍ ഈ കളഭത്തിലാറാടി ഭക്തർക്ക് അനുഗ്രഹം ചൊരിയും. ‘

കളഭാട്ടദിനത്തിലെ ഭഗവദ് ദര്‍ശനത്തിനും പ്രത്യേകതകളേറെയുണ്ട്. ഉത്സവകാലത്ത് സഹസ്രകലശത്തിലൂടെ ഭഗവത്‌ചൈതന്യം വര്‍ദ്ധിക്കുമ്പോള്‍ മണ്ഡലകാലത്തെ പഞ്ചഗവ്യാഭിഷേകമാണ് ചൈതന്യതികവേകുന്നത്.

കളഭാട്ടദിനത്തില്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റേതാണ് ഉത്സവഘോഷവും ചുറ്റുവിളക്കും. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഉച്ചകഴിഞ്ഞ് പഞ്ചവാദ്യത്തോടെ കാഴ്ച ശീവേലി.സന്ധ്യക്ക് തായമ്പക.രാത്രി മേളത്തോടെ വിളക്കെഴുന്നള്ളിപ്പ് .
കളഭം ഭക്തര്‍ക്ക് പിന്നീട് വിതരണം ചെയ്യും.

കളഭാട്ടം ചടങ്ങ് തുടങ്ങുന്ന സമയം മുതൽ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ ദർശനത്തിന് നിയന്ത്രണമുണ്ടാകും.