Post Header (woking) vadesheri

ഇന്റർസോൺ ഫുട്ബോൾ, ശ്രീ കൃഷ്ണയും വളാഞ്ചേരി എം ഇ എസും ഫൈനലിൽ

Above Post Pazhidam (working)

ഗുരുവായൂർ: കാലിക്കറ്റ് ഇന്റർസോൺ ഫുട്ബാൾ ഫൈനൽ ചൊവ്വാഴ്ച. ആതിഥേയരായ ഗുരുവായൂർ ശ്രീകൃഷ്ണയും വളാഞ്ചേരി എം.ഇ.എസുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഉച്ചക്ക് 2.30 ന് ശ്രീകൃഷ്ണ ഗ്രൗണ്ടിലാണ് ഫൈനൽ. ശ്രീകൃഷ്ണയും കേരള വർമയും തമ്മിൽ നടന്ന സെമി സമനിലയിലായി. ടൈബ്രേക്കറിൽ 5-3 നായിരുന്നു ശ്രീകൃഷ്ണയുടെ വിജയം. രണ്ടാം സെമിയിൽ ഗുരുവായൂരപ്പൻ കോളജിനെ എക്സ്ട്രാ ടൈമിൽ നാലിനെതിരെ അഞ്ച് ഗോളിന് തോൽപ്പിച്ചാണ് എം.ഇ.എസ് ഫൈനൽ പ്രവേശം ഉറപ്പാക്കിയത്. വിജയികൾക്ക് സന്തോഷ്‌ ട്രോഫി ജേതാക്കളായ കേരള ടീം ക്യാപ്റ്റനായിരുന്ന ജിജോ ജോസഫ് ട്രോഫി നൽകും. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ 50 അംഗ ടീമിനെ യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈൻ പ്രഖ്യാപിക്കും.

Ambiswami restaurant