Post Header (woking) vadesheri

അഖില കേരള വെറ്ററൻ ഫുട്ബാൾ ടൂർണമെൻ്റ് ഗുരുവായൂരിൽ.

Above Post Pazhidam (working)

ഗുരുവായൂർ: 40 വയസ് മുതലുള്ള കളിക്കാരെ ഉൾപ്പെടുത്തി പുന്നത്തൂർ എഫ്.സി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻ്റ് നവംബർ ഒമ്പതിന് തൊഴിയൂർ ലാലിഗ ടർഫ് കോർട്ടിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് ഗുരുവായൂർ എസ്.എച്ച്.ഒ സി. പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി. ഷാജി മുഖ്യാതിഥിയാകും. 12 ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് കെ.പി. സജീവ് സ്മാരക ട്രോഫിയും 10000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് നന്ദൻ സ്മാരക ട്രോഫിയും 5000 രൂപയും സമ്മാനിക്കും. കൗൺസിലർ ജീഷ്മ സുജിത്ത് ഉപഹാരം നൽകും. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയാകും. ഇ.എ. കൃഷ്ണകുമാർ, ബഷീർ പൂക്കോട്, ജെയ്സൻ കാവീട്, ടി.എ. മധു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Rugmini (working)