ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 12, 13, 14, 15 തിയതികളിൽ ഗുരുവായൂരിൽ

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം ഗുരുവായൂരിൽനവംബർ 12, 13, 14, 15 തിയതികളിൽ നടക്കും ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന കലാ മേളയുടെ . ഉദ്ഘാടനം 12 ന് രാവിലെ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടന്ന സംഘാടക സമിതി യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.

. കലാമേളയുടെ നടത്തിപ്പിനെകുറിച്ച് വിശദീകരിച്ചു.ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൻ അനീഷ്‌മ മനോജ്‌, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ എം ഷഫീർ, സായിനാഥ്, ഷൈലജ സുധൻ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൌക്കത്ത്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻചാവക്കാട് എ ഇ ഒ, പി എം ജയശ്രീ ; എന്നിവർ സംസാരിച്ചു.

നൂറോളം സ്കൂളിൽ നിന്നും അയ്യായിരത്തോളം വിദ്യാർത്ഥികൾ നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിന്റെ നടത്തിപ്പിന്നായി സ്വാഗത സംഘം, വിവിധ ഉപ കമ്മിറ്റികൾ എന്നിവ രൂപീകരിച്ചു.<