Post Header (woking) vadesheri

ഗുരുവായൂരിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു

Above Post Pazhidam (working)

ഗുരുവായൂർ : പുന്നത്തൂർ ദേവസ്വം ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഗോപീ കൃഷ്ണൻ എന്ന ആനയുടെ പാപ്പാൻ കോട്ടപ്പടി സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.

Poonthanam
Rugmani 700-200

Vasudev Inn

ബുധനാഴ്ച്ച രാവിലെ ആനയെ അഴിച്ച് വെള്ളം കൊടുത്ത് മടങ്ങുന്നതിനിടയിൽ ആന ഉണ്ണികൃഷ്ണനെ കൊമ്പ് കൊണ്ട് പുറകിൽ നിന്ന് തട്ടുകയായിരുന്നു. തട്ടേറ്റ് വീണ ഉണ്ണികഷ്ണന്റെ തല കോൺക്രീറ്റ് കുറ്റിയിൽ അടിച്ച് മുറിവേറ്റു. പരിക്കേറ്റ പാപ്പാനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.