Header 1 vadesheri (working)

ബന്ധുവിന്റെ ഭാര്യയെ പീഡിപ്പിച്ച യുവാവിന് ഏഴുവര്‍ഷം കഠിനതടവും പിഴയും

Above Post Pazhidam (working)

ചാവക്കാട് : ബന്ധുവിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത കേസില്‍ 33 വയസ്സുകാരന് ഏഴുവര്‍ഷം കഠിനതടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വെളിയങ്കോട് തൈക്കൂട്ടത്ത് വീട്ടില്‍ ഹൈദരാലി (33) യേയാണ് കുന്നംകുളം പോക്‌സോ അതിവേഗ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്. 2023 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയും, ഭര്‍ത്താവും, മക്കളും ഒന്നിച്ച് കഴിയുന്ന അകലാടുള്ള വീട്ടിലേക്ക് അതിജീവിതയുടെ ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കിയാണ് ബന്ധുകൂടിയായ പ്രതിയെത്തിയത്.

First Paragraph Rugmini Regency (working)

തുടര്‍ന്ന് ബലമായി വീടിനകത്തുള്ള കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നുവെന്നാണ് കേസ്. ബലാത്സംഗം ചെയ്ത വിവരം അതിജീവിത സഹോദരനെ അറിയിച്ചതിനെ തുടര്‍ന്ന് വടക്കേക്കാട് പോലീസിനെ വിവരം അറിയിയ്ക്കകയായിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വടക്കേക്കാട് ഇന്‍സ്‌പെക്ടര്‍ അമൃതരംഗനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്തത്. അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം നല്‍കിയ കേസില്‍ 18 സാക്ഷികളെ വിസ്തരിയ്ക്കുകയും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജറായി

Second Paragraph  Amabdi Hadicrafts (working)