Header 1 vadesheri (working)

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പതിനഞ്ചാം വർഷത്തിലേക്ക്

Above Post Pazhidam (working)

ചാവക്കാട് : 2010 ഒക്ടോബർ ഒന്നിന് പ്രവർത്തനമാരംഭിച്ച കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പതിനഞ്ചാം വർഷത്തിലേക്ക് കടന്നു ട്രസ്റ്റ്‌ ഓഫീസിൽ നടന്ന കൺസോൾ ഡേ യിൽ . പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ് . വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാറക്ക് ട്രസ്റ്റി സി.എം.ജനീഷ് ട്രഷറർ കാസിം.വി. എന്നിവർ സംസാരിച്ചു . സ്റ്റാഫ് അംഗങ്ങളായ ധന്യ, സൈനബ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

First Paragraph Rugmini Regency (working)

നിസ്വാർത്ഥരായ സുമനസ്സുകളുടെ ആത്മാർത്ഥമായ ഒരു കൂട്ടുകെട്ടാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്.
നന്മനിറഞ്ഞ ഒട്ടനവധി മനസ്സുകളുടെയും അസോസിയേറ്റ് മെമ്പർമാരുടേയും നിർലോഭമായ സഹകരണമാണ് കൺസോളിനെ അതിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കുന്നത്. രണ്ട് രോഗികളിൽ നിന്നും തുടങ്ങി ഇന്ന് പ്രതിമാസം 500-ൽ പരം ഡയാലിസിസുകൾ നൽകി വരുന്നു. 75-ഓളം രോഗികളിലായി 70,000 ത്തോളം ഡയാലിസിസുകൾ പൂർത്തീകരിച്ചു.

Second Paragraph  Amabdi Hadicrafts (working)