Post Header (woking) vadesheri

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

കുന്നംകുളം : പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർ സ്വദേശി ശ്രീജിലിനെ(26 ) യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Ambiswami restaurant


പെൺ സുഹൃത്ത് വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി കലശമലയിൽ കൊണ്ടുപോയി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.കുന്നംകുളം പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Second Paragraph  Rugmini (working)