Post Header (woking) vadesheri

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാർ

Above Post Pazhidam (working)

ഗുരുവായൂർ  : ശ്രീഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാർ. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം ഡി ഉദയകുമാർ റെഡ്ഡി യിൽ നിന്നും കാർ ഏറ്റുവാങ്ങി.

Ambiswami restaurant

കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ അദ്ദേഹത്തിന് നൽകി. ദേവസ്വം ഭരണ സമിതി അംഗം കെ.പി.വിശ്വനാഥൻ , കേശ് വിൻ സി ഇ ഒ സഞ്ചു ലാൽ രവീന്ദ്രൻ,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, സ്റ്റോർസ് & പർച്ചേസ് ഡി.എ എം രാധ,, മാനേജർ സുനിൽ കുമാർ ,ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Second Paragraph  Rugmini (working)